English| മലയാളം

വിവരണം

വില്ലേജ്                        :     വാഴപ്പള്ളി വെസ്റ്റ്, ചങ്ങനാശ്ശേരി
താലൂക്ക്‌                        :     ചങ്ങനാശ്ശേരി
അസംബ്ലി മണ്ഡലം       :     ചങ്ങനാശ്ശേരി
പാര്‍ലമെന്റ് മണ്ഡലം     :     കോട്ടയം

 

ഭൂപ്രകൃതി
 
ചങ്ങനാശ്ശേരി സമുദ്രനിരപ്പില്‍ നിന്ന് 7.1 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. സമശീതോഷ്ണാവസ്ഥയോടുകൂടിയ പ്രദേശമാണിത്. ചെങ്കല്ലു കലര്‍ന്ന മണ്ണ് നഗരത്തിന്റെ കിഴക്കുഭാഗങ്ങളിലും മണലു കലര്‍ന്ന കളിമണ്‍ ഘടകങ്ങളോടുകൂടിയ മണ്ണ് പടിഞ്ഞാറുഭാഗത്തും കാണുന്നു. പ്രദേശത്തിന്റെ തെക്കും പടിഞ്ഞാറും വടക്കും ഭാഗങ്ങള്‍ താഴ്ന്ന സമതലവും മദ്ധ്യഭാഗം ഉയര്‍ന്ന സമതലവുമാകുന്നു. അമ്ലത്വം കുറഞ്ഞ മണ്ണാണ് ഉള്ളത്.

 

ആരാധനാലയങ്ങള്‍ / തീര്‍ഥാടന കേന്ദ്രങ്ങള്‍
 
പെരുന്ന ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കാവില്‍ ഭഗവതി ക്ഷേത്രം, വാഴപ്പള്ളി മഹാദേവന്‍ ക്ഷേത്രം, ചിത്രക്കടവ് ശിവക്ഷേത്രം തുടങ്ങി നിരവധി ഹൈന്ദവ ക്ഷേത്രങ്ങള്‍ ഈ നഗരത്തിലുണ്ട്.